സെന്റ് ഷന്താൾ സ്കൂളിൽ പ്രവേശനോത്സവം
1564843
Wednesday, June 4, 2025 7:25 AM IST
തിരുവനന്തപുരം: മലമുകൾ സെന്റ് ഷന്താൾ സ്കൂൾ പ്രവേശനോത്സവം നെട്ടയം കൗൺസിലറും പൂർവ വിദ്യാർഥിയുമായ നന്ദ ഭാർഗവ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ സിസ്റ്റർ ഡോ. ലിസ തെരേസ്, പ്രിൻസിപ്പൽ സിസ്റ്റർ അനുമോൾ സ്കറിയ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ആഗ്നസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലീന മൈലക്കൽ എന്നിവർ പ്രസംഗിച്ചു.
പുതുതായി ചേർന്ന എല്ലാ വിദ്യാർഥികളേയും പ്രിൻസിപ്പൽ ഉപഹാരം നൽകി സ്വീകരിച്ചു.