പൂവാർ കടൽത്തീരം ശുചീകരിച്ച് ക്രൈസ്റ്റ് നഗർ കോളജ് വിദ്യാർഥികൾ
1565332
Friday, June 6, 2025 7:01 AM IST
മാറനല്ലൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ പരിസ്ഥിതി ക്ലബും എൻ എസ്എസ് യൂണിറ്റും ഓഷ്യൻ സ്റ്റുഡൻസ് കമ്മ്യൂണിറ്റിയുമായി സഹകരിച്ചുകൊണ്ട് പൂവാർ കടൽത്തീരം ശുചീകരിച്ചു.
കൊച്ചി കടലിൽ മുങ്ങിയ കപ്പലിൽനിന്നു തീരത്തടിയുന്ന മൈക്രോ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിച്ചുകൊണ്ടു പൂവാർ കോസ്റ്റൽ പോലീസ് പരിസരത്തെ തീരമാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ശുചീകരിച്ചത്. സർക്കിൾ ഇൻസ്പെക്ടർ സി. കണ്ണൻ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോളജിൽ പേപ്പർ ബാഗ് നിർമാണം പ്ലാസ്റ്റിക്ക് വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചുകൊണ്ടുള്ള ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. കോളജ് മാനേജർ ഫാ. സിറിയക് മഠത്തിൽ സിഎംഐ, പ്രിൻസിപ്പൽ ഡോ. ജോളി ജേക്കബ് എന്നിവർ പ്രസംഗിച്ചു.
അധ്യാപകരായ ഡോ. കെ.പി. ഷാനന്ദ്, ആർ. രാജേഷ് കുമാർ, എസ്. തസ്നി, ഡി.വി. ആതിര എന്നിവർ നേതൃത്വം നൽകി.