അധ്യയന വർഷത്തിന്റെ ഉദ്ഘാടനവും സീനിയർ സെക്കൻഡറി പ്രഖ്യാപനവും
1564842
Wednesday, June 4, 2025 7:25 AM IST
വെള്ളായണി: ലിറ്റിൽ ഫ്ളവർ വിദ്യാവിഹാർ ഐസിഎസ്ഇ സ്കൂളിലെ പുതിയ അധ്യയന വർഷത്തിന്റെ ഉദ്ഘാടനവും പുതുതായി അനുവദിച്ച സീനിയർ സെക്കൻഡറി വിഭാഗത്തിന്റെ പ്രഖ്യാപനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.
റിട്ട. പ്രിൻസിപ്പൽ ഫാ. തോമസ് തടത്തിൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ സിസ്റ്റർ ട്രീസ എംഎൽഎഫ് സീനിയർ സെക്കൻഡറി വിഭാഗത്തിന്റെ അംഗീകാരം പ്രഖ്യാപിച്ചു.
മാനേജർ സിസ്റ്റർ റെൻസിലിൻ, പ്രിൻസിപ്പൽ സിസ്റ്റർ ദീപ ജോർജ്, സ്റ്റാഫ് സെക്രട്ടറി മഞ്ജുഷ, പിടിഎ പ്രസിഡന്റ് സരിതാ ബാബു എന്നിവർ പങ്കെടുത്തു.