വി​ഴി​ഞ്ഞം: ബൈ​പാ​സി​ൽ ലോ​റി ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. വാ​ഴി​ച്ച​ൽ ആ​ല​ച്ച​ൻ​കോ​ണം മ​രം​കു​ഴി​വീ​ട്ടി​ൽ രാ​ജേ​ഷി​ന്‍റെ മ​ക​ൻ രാ​ഹു​ൽ (23) ആ​ണ് മ​രി​ച്ച​ത്.

കോ​വ​ളം കാ​രോ​ട് ബൈ​പാ​സി​ൽ കാ​ഞ്ഞി​രം​കു​ളം വേ​ങ്ങ​പ്പൊ​റ്റ​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ തെ​റി​ച്ച് വീ​ണ് ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വെ​ള്ള​റ​ട കി​ളി​യൂ​ർ പ​ള്ളി​വി​ള വീ​ട്ടി​ൽ സോ​ണി സു​നി​ലി (21)നെ ​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ വെ​ളു​പ്പി​നാ​യി​രു​ന്നു അ​പ​ക​ടം. കോ​വ​ള​ത്ത് നി​ന്ന് കാ​രോ​ട് ഭാ​ഗ​ത്തേ​ക്ക് വ​ന്ന ക​ണ്ടെ​യ്‌​ന​ർ ലോ​റി​യാ​ണ് മു​ന്നി​ലൂ​ടെ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ഇ​ടി​ച്ച​ത്.​അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്ന ലോ​റി അ​പ​ക​ട​മു​ണ്ടാ​യി​ട്ടും നി​ർ​ത്താ​തെ ഓ​ടി​ച്ച് പോ​യി. സ​ന്ധ്യ​യാ​ണ് രാ​ഹു​ലി​ന്‍റെ അ​മ്മ. സ​ഹോ​ദ​രി: രേ​ഷ്മ.​കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ്കേ​സെ​ടു​ത്തു.

മൃ​ത​ദേ ഹം​പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. അ​പ​ക​ടം വ​രു​ത്തി​യ​ശേ​ഷം നി​ർ​ത്താ​തെ പോ​യ വാ​ഹ​ന​ത്തെ സി​സി​ടി​വി​യു​ടെ സ​ഹാ​യ ത്തോ​ടെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.