പുരയിടത്തിൽ പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹം
1564468
Tuesday, June 3, 2025 2:19 AM IST
വിഴിഞ്ഞം: സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. വെങ്ങാനൂർ തൃപ്പല്ലിയൂർ ക്ഷേത്രത്തിന് സമീപമുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസം പഴക്കമുണ്ട്.
സമീപത്തെ ജോയി എന്നയാളെ ഒരുമാസം മുൻപ് കാണാതാവുകയായിരുന്നു. മൃതദ്ദേഹം ഇയാളുടെ താകാമെന്ന് പോലീസ് സംശയിക്കുന്നു. എന്നാൽ ഡിഎൻഎ പരിശോധന ശേഷമേ ഉറപ്പിക്കാൻ കഴിയു എന്നും വിഴിഞ്ഞം പോലീസ് പറയുന്നു. മൃതദേഹഭാഗങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.