വി​ഴി​ഞ്ഞം : ക​ട​ലി​ൽ കാ​ണാ​താ​യ പു​ല്ലു​വി​ള കി​ണ​റ്റ​ടി​വി​ളാ​കം പു​ര​യി​ട​ത്തി​ൽ സ്റ്റെ​ല്ല​സ് (48) നാ​യു​ള്ള തെര​ച്ചി​ൽ തു​ട​രു​ന്നു. തീ​ര​ദേ​ശ പോ​ലീ​സും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്ും കോ​സ്റ്റു ഗാ​ർ​ഡും ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ന​ട​ത്തി​യ തെര​ച്ചി​ലും ഫ​ലം ക​ണ്ടി​ല്ല.

ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭ​മു​ള്ള​തി​നാ​ൽ ഉ​ൾ​ക്ക​ട​ലി​ലേ​ക്ക് ഒ​ഴു​കി പോ​കാ​മെ​ന്നും അ​ധി​കൃ​ത​ർ ക​ണ​ക്ക് കൂ​ട്ടു​ന്നു. വ്യാ​ഴാ​ഴ്ച വി​ഴി​ഞ്ഞ​ത്തു നി​ന്ന് മീ​ൻ പി​ടി​ക്കാ​ൻ പോ​യ അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളാ​യി​രു​ന്നു സ്റ്റെ​ല്ല​സ്.

ഇ​വ​ർ സ​ഞ്ച​രി​ച്ച ബോട്ട് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന് സ​മീ​പം മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ഞ്ചു​പേ​രി​ൽ പു​ല്ലു​വി​ള പ​ഴ​യ​തു​റ പു​ര​യി​ട​ത്തി​ൽ ആന്‍റ​ണി തി​ര​യി​ൽ​പ്പെ​ട്ടു മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച തെ​ര​ച്ചി​ൽ ഇ​ന്ന് വീ​ണ്ടും ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.