ഫാ. ബീഡ് മനോജ് അമാദോ ലത്തീൻ അതിരൂപത അൽമായ ശുശ്രൂഷ ഡയറക്്ടർ
1564082
Sunday, June 1, 2025 6:36 AM IST
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടറായി ഫാ. ബീഡ് മനോജ് അമാദോ ചുമതലയേറ്റു. സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസിന്റെ സാന്നിധ്യത്തിൽ സത്യവാചകം ചൊല്ലിയാണ് ചുമതലയേറ്റത്.
അതിരൂപത ചാൻസലർ ഫാ. ജി. ജോസ്, മുൻ ഡയറക്ടർ റവ.ഡോ. മൈക്കിൾ തോമസ്, ആർസി സ്കൂൾ കോർപറേറ്റ് മാനേജർ ഫാ. സൈറസ് കളത്തിൽ, മണക്കാട് സഹായമാതാ ഇടവക വികാരിയും അൽമായ ശുശ്രൂഷ പാളയം ഫൊറോന കോഓർഡിനേറ്ററുമായ ഫാ. സെബാസ്റ്റ്യൻ, അൽമായ ശുശ്രൂഷ അസി.ഡയറക്ടർ നിക്സണ് ലോപ്പസ്, കഐൽസിഎ,
കെഎൽസിഡബ്ല്യുഎ, ഡിസിഎംഎസ് തുടങ്ങിയ സമുദായ സംഘടനകളുടെയും ലീജിയൻ ഓഫ് മേരി, വിൻസന്റ് ഡി പോൾ സൊസൈറ്റി തുടങ്ങിയ ഭക്തസംഘടനകളുടെയും ഭാരവാഹികൾ സന്നിഹിതരായിരുന്നു.