വ​ലി​യ​തു​റ:​ഗേ​റ്റി​ല്‍ കു​ടു​ങ്ങി​യ നാ​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ ചാ​ക്ക ഫ​യ​ര്‍ സ്റ്റേ​ഷ​നി​ലെ എ​സ്.​എ​ഫ് ആ​ര്‍.​ഒ മ​ഹേ​ഷി​ന് കാ​ലി​ല്‍ നാ​യു​ടെ ക​ടി​യേ​റ്റു.

ഇന്നലെ രാ​വി​ലെ 8.30 ഓ​ടെ തു​മ്പ സ്റ്റേ​ഷ​ന്‍ ക​ട​വി​ല്‍ പു​ന്ന​വി​ളാ​കം മു​ര​ളീ​ധ​ര​ന്റെ വീ​ടി​ലെ ഗേ​റ്റി​ല്‍ കു​ടു​ങ്ങി​യ തെ​രി​വു​നാ​യെ ര​ക്ഷി​ക്കാ​നു​ള​ള ശ്ര​മി​ത്തി​നി​ടെ​യാ​ണ് മ​ഹേ​ഷി​ന്റെ കാ​ലി​ല്‍ ക​ടി​യേ​റ്റ​ത്.

നാ​യ ഗേ​റ്റി​ല്‍ കു​ടു​ങ്ങി​യ​സ​മ​യം ഒ​ച്ച​ത്തി​ല്‍ ബ​ഹ​ളം വ​ച്ച​തോ​ടെ മു​ര​ളീ​ധ​ര​ന്‍ ചാ​ക്ക ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ ത​ന്നെ സേ​നാം​ഗ​ങ്ങ​ള്‍ എ​ത്തി ഹൈ​ഡ്രോ​ളി​ക് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് ഗേ​റ്റി​ന്‍റെ സ്റ്റീ​ല്‍ ഭാ​ഗം മു​റി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് മ​ഹേ​ഷി​ന്റെ കാ​ലി​ല്‍ നാ​യ ക​ടി​ച്ച​ത്.

മ​ഹേ​ഷ് കാ​ലി​ല്‍ സേ​ഫ്റ്റി ഷ്യൂ ​ധ​രി​ച്ചി​രു​ന്നെ​ങ്കി​ലും കാ​ലി​ല്‍ ആ​ഴ​ത്തി​ല്‍ മു​റി​വേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഗേ​റ്റി​ന്‍റെ അ​ഴി​ക​ള്‍ മു​റി​ച്ചു​മാ​റ്റി നാ​യ​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ ശേ​ഷം മ​ഹേ​ഷി​നെ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ആ​ന്റി റാ​ബി​സ് വാ​ക്‌​സി​ന്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു.