അമീബിക് മസ്തിഷ്ക ജ്വരം മുഖവൂർ ക്ഷേത്രക്കുളത്തില്‍ നിന്നു തന്നെ; രോഗകാരികളെ കണ്ടെത്തി
1564504
Tuesday, June 3, 2025 6:13 AM IST
നെടുമങ്ങാട് : നെടുമങ്ങാട് മുഖവൂർ ക്ഷേത്രക്കുളത്തില്‍ വെള്ളത്തിന്റെ പരിശോധനയില്‍ അമീബിക് മസ്തിഷ്കജ്വര അണുക്ക ളുണ്ടെന്ന് സ്ഥിരീകരിച്ചു.
ഇവിടെ കുളിച്ച മൂന്നു കുട്ടികള്‍ക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച സംഭവത്തില്‍ പരിസരവാസികളുടെ നിരന്തരമായ ഇടപെടലിന് ഒടുവിലാണ് ആരോഗ്യവകുപ്പ് വെള്ളം പബ്ലിക് ലാബിലേയ്ക്ക് പരിശോധനയ്ക്ക് അയച്ചത്. കഴിഞ്ഞ ദിവസമാണ് പരിശോധനാ ഫലം പുറത്ത് വന്നത്. നഗരസഭ ആരോഗ്യവിഭാഗം ഇക്കാര്യം മറച്ചുവച്ചു.
നഗരസഭയുടെ ഇക്കാര്യത്തില്‍ അനാസ്ഥ വലിയ പ്രതിഷേധം ഉയർന്നു. ക്ഷേത്രക്കുളത്തിലെത്തിയ നഗരസഭാ ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാര്‍ പ്രതിഷേധം ഉയർത്തി.