തെങ്ങിൽ നിന്ന് വീണ് മരിച്ചു
1564471
Tuesday, June 3, 2025 2:19 AM IST
പൂവാർ: തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. തിരുപുറം പഴയകട മാവേലിച്ചിവിളാകം അഭിജിത്ത് ഭവനിൽ ഷാജി - ബിന്ദു ദമ്പതികളുടെ മകൻ എസ്.ബി.അഭിജിത്ത് (28) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴരയോടെ തിരുപുറം കാഞ്ഞിരവിളാകത്തായിരുന്നു സംഭവം. അഭിജിത്തിനെ ഉടനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.ആരതിയാണ് ഭാര്യ. മക്കൾ: അനുജിത്ത്, അനിരുദ്ധ്. പൂവാർ പോലീസ് കേസെടുത്തു.