ആനപ്പാറ ഹോളിക്രോസ് പള്ളിയുടെ ചുറ്റുമതില്‍ തകര്‍ന്നു
1564341
Monday, June 2, 2025 6:49 AM IST
വെള്ളറട: മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. ആനപ്പാറ ഹോളിക്രോസ് പള്ളിയുടെ ചുറ്റുമതില്‍ തകര്‍ന്നു. മഴവെള്ളം കുത്തി ഒലിച്ചത് മതില്‍ക്കെട്ട് തകരാന്‍ കാരണം.
ശക്തമായി പെയ്ത മഴയില്‍ കളത്തറ പാടശേഖരത്തില്‍ നിന്ന ഭീമന് തേക്ക് മരം നിലംപൊത്തി. പരിസരത്തുള്ള നിരവധി വാഴകളും മറ്റു കൃഷിയും തകര്‍ന്നടിഞ്ഞു. പ്രദേശത്ത് നിരവധി മരങ്ങളും കാറ്റില്‍ കടപുഴകി വീണിട്ടുണ്ട്.
വ്യാപകമായ കൃഷിനാശമാണ് പ്രദേശത്ത് സംഭവിച്ചിട്ടുള്ളത്. മരങ്ങള്‍ വൈദ്യുതി പോസ്റ്റിനു പുറത്തു പതിച്ച് നിരവധി വൈദ്യുതി തൂണുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.