വീട്ടമ്മ തളർന്നുവീണ് മരിച്ചു
1563853
Saturday, May 31, 2025 11:59 PM IST
നിലമാമൂട്: ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവിന് ഭക്ഷണം വാങ്ങാൻപോയ വീട്ടമ്മ തളർന്നുവീണ് മരിച്ചു. കുന്നത്തുകാൽ എലളുവിള കൊങ്ങംകോട് അഞ്ചുഭവനിൽ മഞ്ചു(മേരി-65)ആണ് മരിച്ചത്.
കാരക്കോണംസിഎസ്ഐ മെഡി.കോളജിൽ ചികിത്സയിലായിരുന്ന ഭർത്താവ് കാർത്തികേയനു ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു മഞ്ചു. ഉടൻ ആശുപത്രിയിൽ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. മകൾ: അഞ്ചു. മരുമകൻ: അജീഷ്.