കൃതി സ്റ്റേറ്റ് വെൽഫെയർ ഫെലോഷിപ്പ് പുരസ്കാരം കെ.ലക്ഷ്മണന്
1564091
Sunday, June 1, 2025 6:51 AM IST
നെടുമങ്ങാട് : മലയാള സാഹിത്യ അക്കാദമി ആൻഡ് റിസർച്ച് സെന്ററിന്റെ പ്രഥമ കൃതി സ്റ്റേറ്റ് വെൽഫെയർ ഫെലോഷിപ്പ് പുരസ്കാരത്തിന് കെ.ലക്ഷ്മണൻ അർ ഹനായി.
‘എന്റെ കാവ്യ ചിത്രങ്ങൾ 'എന്ന കവിതാസമാഹാരമാണ് പുരസ്കാരത്തിന് അർഹനാ ക്കിയത്. നെടുമങ്ങാട് സ്വദേശിയാണ് . കൃതിയുടെ പ്രകാശനത്തെ തുടർന്ന് ഓഗസ്റ്റ് 31 ന് കഴക്കൂട്ടം എൻഎസ്എസ് മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.