ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
1564470
Tuesday, June 3, 2025 2:19 AM IST
മെഡിക്കല്‍കോളജ്: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വെട്ടുകാട് സ്വദേശി രാഹുല്‍ (25) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 5.30ന് ഉള്ളൂര്‍-ആക്കുളം റോഡിലായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞദിവസമായിരുന്നു മരണം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.