തിരുപുറം പഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്‍സറിക്ക് ദേശീയ പുരസ്കാരം
1564338
Monday, June 2, 2025 6:49 AM IST
പാറശാല: തിരുപുറം പഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്‍സറി ദേശീയ പുരസ്കാരം നേടി.അടിസ്ഥാന സൗകര്യ വികസനം,രോഗികളുടെ സൗഹൃദ സേവനം,രോഗി സുരക്ഷ ഔഷധ ഗുണമേന്മ,അണുബാധ നിയന്ത്രണം എന്നീ സേവനങ്ങളുടെ വിലയിരുത്തലുകളെ തുടര്‍ന്നാണ് എന്‍ബിഎച്ച് അംഗീകാരം ലഭിച്ചത്.
തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി വീണ ജോര്‍ജില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ഷീന എസ് .ദാസ് അംഗീകാരം ഏറ്റുവാങ്ങി.മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.ഇന്ദു ജി .കുമാര്‍, ഡോ.വി.ൽ.മിനു ചിത്ര, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വസന്ത എന്നിവര്‍ പങ്കെടുത്തു.