വിരമിച്ച അധ്യാപകൻ യാത്രയയപ്പ് ചടങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചു
1563854
Saturday, May 31, 2025 11:59 PM IST
കിളിമാനൂർ: ഇന്ന് പെൻഷൻ പറ്റിയ ഭരതന്നൂർ ജിഎച്ച്എസ്എസി ലെ ഹിന്ദി അധ്യാപകൻ കോരാണി ആലപ്പുറം സ്വദേശി പ്രഭുല്ലചന്ദ്രൻ ആണ് സർവീസിൽ നിന്നും ജീവിതത്തിൽ നിന്നും വിടവാങ്ങിയത്.
ഇന്ന് സ്കൂളിൽ വച്ച് നടന്ന വിരമിക്കൽ ചടങ്ങിൽ മറുപടി പ്രസംഗം നടത്തി സീറ്റിലേക്ക് ഇരിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സ്കൂളിൽ പൊതുദർശനത്തിന് വച്ചശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് സംസ്കരിക്കും.