നെ​ടു​മ​ങ്ങാ​ട് : സു​ര​ക്ഷി​ത വി​ദ്യാ​രം​ഭം" പ​ദ്ധ​തി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്.സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ​വും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യു​മാ​ണ് ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്ന് നെ​ടു​മ​ങ്ങാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് റീ​ജ​ണ​ൽ ഓ​ഫീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

​ആ​നാ​ട് ഡ്രൈ​വിം​ഗ് ടെ​സ്റ്റിം​ഗ് സെ​ന്റ​റി​ൽ ന​ട​ന്ന ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ വ​കു​പ്പും നേ​തൃ​ത്വം ന​ൽ​കി.​

നെ​ടു​മ​ങ്ങാ​ട് ജോ​യി​ന്‍റ് ആ​ർ​ടിഒ വി.​എ​സ്.അ​ജി​ത് കു​മാ​ർ, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ എ. ​സാ​ബു, ആ​ർ.​രാ​ജേ​ഷ്, എ. ​എം. വി. ​ഐ വി​മ​ൽ എ​സ്. ആ​ർ, നെ​ടു​മ​ങ്ങാ​ട് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ്റ്റേ​ഷ​നി​ലെ അ​സി.​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​ജീ​വ് കു​മാ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ രാ​ഹു​ൽ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.​

സ്‌​കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യ്ക്ക് പ​രി​ശോ​ധ​ന​യ്ക്ക് എ.​എം. വി.​ഐ​മാ​രാ​യ എ​സ്.​എ​സ്.​ശ്രീ​കു​മാ​ർ, എ. ​ന​സീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.