നേ​മം: ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച അ​ഗ്രി ഫു​ഡ് പ്രൊ​സ​സിം​ഗ് യൂ​ണി​റ്റ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സിഡി​എ​സ് ചെ​യ​ർ​പെ​ഴ്സ​ൻ അ​നി​ത​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

കു​ടും​ബ​ശ്രീ കൃ​ഷി​ക്കു​ട്ട​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വാ​ഴ, മ​ര​ചീ​നി തു​ട​ങ്ങി​യ​വ സം​ഭ​രി​ച്ച് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​യി മാ​റ്റി വി​പ​ണി​യി​ൽ വി​റ്റ​ഴി​ക്കു​കയെന്ന സ്വ​യം സം​രം​ഭ​ക​ത്വ ല​ക്ഷ്യ​ത്തി​ലാ​ണ് ഈ ​യൂ​ണി​റ്റ് സ്ഥാ​പി​ച്ച​ത്.​

പ്ര​വ​ർ​ത്ത​ന മൂ​ല​ധ​നം ഉ​ൾ​പ്പെടെ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. എഡിഎം സി.ശാ​ലി, എഡിഎം ​റീ​ന ഡേ​വി​ഡ്, ആ​ർ.​പി.അ​ശ്വ​തി, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ കെ.​കെ. ച​ന്തു കൃ​ഷ്ണ, സ​ന്ധ്യ, വി.​സു​ധ​ർ​മ്മ,ജീ​വ സോ​ഫി​യ മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.