വെ​ഞ്ഞാ​റ​മൂ​ട്: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ടെ​ക്നോ​പാ​ർ​ക്ക് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. നെ​ല്ല​നാ​ട് വ​ലി​യ ക​ട്ട​യ്ക്കാ​ൽ ഊ​ട്ടു​കു​ഴി വീ​ട്ടി​ൽ വി​നേ​ഷ്(37 ) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 10.30ന് ​ശാ​ന്തി​ഗി​രി പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

പോ​ത്ത​ൻ​കോ​ട് നി​ന്ന് കോ​ലി​യ​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വി​നേ​ഷ് സ​ഞ്ച​രി​ച്ച ബൈ​ക്കും എ​തി​ർ ദി​ശ​യി​ൽ വ​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. എ​തി​ർ ദി​ശ​യി​ൽ നി​ന​ന്െ​ത്തി​യ ബൈ​ക്ക് യാ​ത്രി​ക​ൻ പോ​ത്ത​ൻ​കോ​ട് ക​രൂ​ർ സ്വ​ദേ​ശി രാ​ഹു​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ് .

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​ർ​വേ​ണി​യാ​ണ് മ​രി​ച്ച വി​നേ​ഷി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: കാ​ശി​നാ​ഥ്‌, ശി​വാ​നി. പി​താ​വ്: വി​ജ​യ​ൻ, മാ​താ​വ്: ഉ​ഷ. സ​ഹോ​ദ​ര​ൻ: രാ​ജേ​ഷ്.