വെഞ്ഞാറമൂട് സ്കൂളിൽ പ്രഭാത ഭക്ഷണ പരിപാടി
1565571
Saturday, June 7, 2025 7:05 AM IST
വെഞ്ഞാറമൂട് : വെഞ്ഞാറമൂട് ഗവ. യുപിഎസിൽ നെല്ലനാട് പഞ്ചായത്ത് നടപ്പിലാക്കിയ പ്രഭാതഭക്ഷണ പരിപാടിയുടെ ഉദ്ഘാടനം എസ്എംസി ചെയർമാൻ എസ്. ഷിഹാസിന്റെ അധ്യക്ഷതയിൽ നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ നിർവഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. ഉഷാകുമാരി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എഫ്. സജീന, പ്രഥമാധ്യാപിക എസ്. അമ്പിളി, സീനിയർ അസിസ്റ്റന്റ് എസ്.എസ്. ഗായത്രി നായർ, കോ-ഓർഡിനേറ്റർ എൽ. അനുചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി പി.ബി. ബിന്ദു എന്നിവർ പങ്കെടുത്തു.