ടാ​ര്‍​മി​ക്സിം​ഗ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു
Saturday, May 25, 2019 1:17 AM IST
വെ​ള്ള​റ​ട: അ​ന​ധി​കൃ​ത​മാ​യി ടാ​ര്‍​മി​ക്സിം​ഗ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ കി​ളി​യൂ​രി​ന് സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വ​സ്തു​വി​ല്‍ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ത​രാ​യി ത​ട​ഞ്ഞ​ത്.
നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ എ​സ്ഐ വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മെ​ത്തി ടാ​ര്‍​മി​ക്സിം​ഗ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം ത​ട​യു​ക​യാ​യി​രു​ന്നു.​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി വാ​ങ്ങാ​തെ​യാ​ണ് ടാ​ര്‍​മി​ക്സിം​ഗ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
പ​ഞ്ച​യ​ത്തി​ന്‍റെ അ​നു​മ​തി വാ​ങ്ങി​യ​ശേ​ഷ​മേ ടാ​ര്‍​മി​ക്സിം​ഗ് പ്ലാ​ന്‍റ് ലോ​റി​യി​ല്‍ നി​ന്നും ഇ​റ​ക്കാ​ന്‍ പാ​ടു​ള്ളൂ​വെ​ന്ന് പോ​ലീ​സ് നി​ര്‍​ദേശം ന​ല്‍​കി.
പ്ര​ദേ​ശ​ത്ത് പാ​രി​സ്ഥി​ക പ്ര​ശ്നം സൃ​ഷി​ക്കാ​നു​ള്ള​നീ​ക്കം അ​നു​വ​തിക്കി​ല്ലെന്ന് നാ​ട്ടു​കാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.