വെ​ള്ളാ​യ​ണി​യി​ൽ അ​പ​ക​ട​ങ്ങ​ളൊ​ഴി​യു​ന്നി​ല്ല ; ഇ​ന്ന​ലെ​യുണ്ടായ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Thursday, July 18, 2019 12:30 AM IST
നേ​മം : ദേ​ശീ​യ​പാ​ത​യി​ൽ വെ​ള്ളാ​യ​ണി​യി​ൽ അ​പ​ക​ട​ങ്ങ​ളൊ​ഴി​യു​ന്നി​ല്ല ഇ​ന്ന​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ടു​ദി​വ​സം മു​ന്പു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ ക​രി​ക്ക​കം സ്വ​ദേ​ശി അ​ച്യു​ത​ മേ​നോ​ൻ മ​രി​ച്ചി​രു​ന്നു. ഇ​ന്ന​ലെ വെ​ള്ളാ​യ​ണി ജം​ഗ്ഷ​നി​ൽ സി​ഗ്ന​ൽ കാ​ത്ത് നി​ന്ന ബൈ​ക്കി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട്ടി യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു.

രാ​വി​ലെ ഒ​ന്പ​തി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നെ​യ്യാ​റ്റി​ൻ​ക​ര അ​വ​ണ​ക്കു​ഴി സ്വ​ദേ​ശി​യാ​യ വി​ഷ്ണു​വി​ന് (22) പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ ശ​ന്തി​വ​ളി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്നും മെ​ഡി​ക്ക​ൽ​കോ​ള​ജി​ലേ​യ്ക്ക് വ​ന്ന ബ​സാ​ണ് വി​ഷ്ണു​വി​ന്‍റെ ബൈ​ക്കി​ൽ ത​ട്ടി​യ​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഈ ​ബ​സി​ന് സ​മീ​പ​ത്തുക ൂ​ടി ക​ട​ന്നു​പോ​യ മ​റ്റൊ​രു കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്കൂ​ട്ട​റി​ൽ ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് സ്കൂ​ട്ട​ർ ര​ണ്ട് ബ​സു​ക​ൾ​ക്കു​മി​ട​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ട നാ​ട്ടു​കാ​രാ​ണ് സ്കൂ​ട്ട​റി​നെ വ​ലി​ച്ചെ​ടു​ത്ത് യാ​ത്ര​ക്കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഒ​രു മാ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് വെ​ള്ളാ​യ​ണി ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ൽ ന​ഗ​ര​സ​ഭ ടാ​ങ്ക​ർ ലോ​റി ഇ​ടി​ച്ചു ത​ക​ർ​ത്തി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്ന് മൂ​ന്നാ​ഴ്ച​യോ​ളം സി​ഗ്ന​ൽ പ്ര​വ​ർ​ത്ത​ര​ഹി​ത​മാ​യി​രു​ന്നു.
ഒ​രാ​ഴ്ച മു​ന്പാ​ണ് സി​ഗ്ന​ൽ പു​നഃസ്ഥാ​പി​ച്ച​ത്.