കി​ഴ​ക്കേ​ക്കോ​ട്ട ഫു​ട്ട് ഓ​വ​ർ​ബ്രി​ഡ്ജി​ന് ത​റ​ക്ക​ല്ലി​ട്ടു
Friday, July 19, 2019 12:47 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ഴ​ക്കേ​ക്കോ​ട്ട​യി​ൽ നി​ർ​മി​ക്കു​ന്ന ഫു​ട് ഓ​വ​ർ​ബ്രി​ഡ്ജി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു. കേ​ര​ള​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഫു​ട്ട് ഓ​വ​ർ​ബ്രി​ഡ്ജ് സ്ഥാ​പി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം മു​ന്നോ​ട്ട് വ​രു​ന്ന​തെ​ന്നും പി​ഡ​ബ്ലു​ഡി റോ​ഡും നാ​ഷ​ണ​ൽ ഹൈ​വേ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​ന് ഇ​ത്ത​രം ഫു​ട്ട് ഓ​വ​ർ​ബ്രി​ഡ്ജു​ക​ൾ സ​ഹാ​യ​ക​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ എ​ല്ലാ ഭാ​ഗ​ത്തും ഇ​ത്ത​രം ഫു​ട്ട് ഓ​വ​ർ​ബ്രി​ഡ്ജു​ക​ൾ സ്ഥാ​പി​ക്ക​ാവു​ന്ന​താ​ണെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ഫു​ട്ട് ഓ​വ​ർ​ബ്രി​ഡ്ജ് കൂ​ടാ​തെ കി​ഴ​ക്കേ​ക്കോ​ട്ട​യി​ൽ ഡെ​ൽ​ഹി പാ​ലി​ക ബ​സാ​ർ മാ​തൃ​ക​യി​ൽ ക​ച്ച​വ​ട​മേ​ഖ​ല ഉ​ൾ​പ്പെ​ടു​ന്ന അ​ണ്ട​ർ പാ​സ് നി​ർ​മി​ക്കു​ന്ന​തി​ന് സ്മാ​ർ​ട്ട്സി​റ്റി​യി​ൽ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് മേ​യ​ർ വി.​കെ.​പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.ഗാ​ന്ധി പാ​ർ​ക്കി​ന​ടു​ത്തു​നി​ന്ന് അ​ട്ട​ക്കു​ള​ങ്ങ​ര സ്കൂ​ൾ ഭാ​ഗ​ത്തേ​ക്കും അ​ട്ട​ക്കു​ള​ങ്ങ​ര സ്കു​ളി​ന് സ​മീ​പ​ത്തു​നി​ന്ന് പ്ര​ധാ​ന റോഡിന് കു​റു​കെ ലൂ​സി​യ ഹോ​ട്ട​ലി​ന് സ​മീ​പം കോ​ട്ട​മ​തി​ലി​ന​ടു​ത്തേ​ക്കു​മാ​ണ് ഫു​ട്ട് ഓ​വ​ർ​ബ്രി​ഡ്ജ് നി​ർ​മി​ക്കു​ന്ന​ത്. വൃ​ദ്ധ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യി യാ​ത്ര​ചെ​യ്യാ​വു​ന്ന ത​ര​ത്തി​ൽ 10 പേ​ർ​ക്ക് ക​യ​റാ​വു​ന്ന ലി​ഫ്റ്റും ഇ​തോ​ടൊ​പ്പം ഒ​രു​ക്കും.
ന​ഗ​ര​സ​ഭ​യി​ൽ ഇ​ത്ത​ര​ത്ത​ലി​ൽ നി​ർ​മി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ഫു​ട്ട് ഓ​വ​ർ​ബ്രി​ഡ്ജാ​ണ് കി​ഴ​ക്കേ​ക്കോ​ട്ട​യി​ലേ​ത്.ആ​ദ്യ​ത്തേ​ത് കോ​ട്ട​ണ്‍​ഹി​ൽ സ്കൂ​ളി​ന് സ​മീ​പം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ത്തു. ര​ണ്ടാ​മ​ത്തെ​ത് പ​ട്ടം സെ​ന്‍റ്മേ​രീ​സ് സ്കൂ​ളി​ന് സ​മീ​പം ന​ർ​മാ​ണ​ത്തി​ന്‍റെ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ച​ട​ങ്ങി​ൽ വി.​എ​സ്.​ശി​വ​കു​മാ​ർ എം​എ​ൽ​എ, സി​നി​മാ​താ​രം ജ​ഗ​ദീ​ഷ്, ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​രാ​യ വ​ഞ്ചി​യൂ​ർ പി. ​ബാ​ബു, പാ​ള​യം രാ​ജ​ൻ, സി.​സു​ദ​ർ​ശ​ന​ൻ, സി​മി ജ്യോ​തി​ഷ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എ​സ്.​കെ.​പി ര​മേ​ഷ്, ആ​ർ.​സ​തീ​ഷ്കു​മാ​ർ, സ​ണ്‍ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ ലി​മി​റ്റ​എ​ഡ് ഡ​യ​റ​ക്ട​ർ എ​സ്. ന​സീ​ബ്, മാ​ൾ ഓ​ഫ് ട്രാ​വ​ൻ​കൂ​ർ സെ​ൻ​ട്ര​ൽ ഹെ​ഡ് ഹ​രി സു​ഹാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.