നേ​മം റെ​യി​ൽ​പാ​ള​ത്തി​ൽ ക​ല്ലു​ക​ൾ ; സി​ഗ്ന​ൽ സം​വി​ധാ​നം താ​റു​മാ​റാ​യി
Friday, July 19, 2019 12:47 AM IST
നേ​മം : ത​ന്പാ​നൂ​ർ -ക​ന്യാ​കു​മാ​രി റെ​യി​ൽ പാ​ത​യി​ൽ നേ​മം റെ​യി​ൽ​വേ സ്റ്റേ​ഷ​നു​സ​മീ​പം പാ​ള​ത്തി​ൽ ക​രി​ങ്ക​ല്ലു​ക​ൾ വ​ച്ച​തി​നെ തു​ട​ർ​ന്ന് ട്രെ​യി​നു​ക​ൾ​ക്ക് ക​ട​ന്നു​പോ​കേ​ണ്ട സി​ഗ്ന​ലു​ക​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി. നേ​മം സ്റ്റേ​ഷ​ൻ ക​ഴി​ഞ്ഞ് ര​ണ്ട് പാ​ള​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ട​ത്തെ 65- എ ​പോ​യി​ന്‍റി​ലാ​ണ് ക​ല്ലു​ക​ൾ ക​ണ്ട​ത്. ട്രെ​യി​ൻ എ​ത്തും മു​ന്പ് സം​ഭ​വ​മ​റി​ഞ്ഞ് റ​യി​ൽ​വേ അ​ധി​കൃ​ത​രും പോ​ലീ​സെ​ത്തി ക​ല്ലു​ക​ൾ നീ​ക്കം ചെ​യ്തി​നാ​ൽ അ​പ​ക​ട​മൊ​ഴി​വാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്കാ​ണ് സം​ഭ​വം . ക​ല്ലു​ക​ൾ വ​ച്ച​തോ​ടെ സി​ഗ്ന​ൽ ലൈ​റ്റ് അ​ണ​ഞ്ഞു. ഇ​തി​നെ തു​ട​ർ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ നേ​മം പോ​ലീ​സി​നേ​യും ആ​ർ​പി​എ​ഫി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് ഇ​തു​വ​ഴി ക​ട​ന്നു പോ​കേ​ണ്ടി​യി​രു​ന്ന തി​രു​വ​ന്ത​പു​രം ചെ​ന്നൈ എ​ഗ്മോ​ർ അ​ന​ന്ത​പു​രി എ​ക്സ്പ്ര​സും ക​ന്യാ​കു​മാ​രി- പു​ന​ലൂ​ർ പാ​സ​ഞ്ച​റും അ​ര​മ​ണി​ക്കൂ​റോ​ളം നേ​മ​ത്ത് നി​ർ​ത്തി​യി​ട്ടു. പാ​ള​ങ്ങ​ൾ കൂ​ട്ടി​യോ​ജി​ക്കു​ന്നി​ട​ത്ത് ക​ല്ലു​വ​ച്ചാ​ൽ സി​ഗ്ന​ൽ സം​വി​ധാ​നം താ​റു​മാ​റാ​കു​മെ​ന്ന് അ​റി​യാ​വു​ന്ന​വ​രാ​ണോ ഇ​തി​നു​പി​ന്നി​ലെ​ന്ന സം​ശ​യി​ക്കു​ന്നു. സം​ഭ​വ​ത്തി​നു​പി​ന്നി​ൽ അ​ട്ട​മ​റി​യു​ണ്ടോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്.