ആ​റ്റി​ങ്ങ​ലി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം
Friday, July 19, 2019 12:47 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യു​ടെ തെ​രു​വു​നാ​യ വ​ന്ധീ​ക​ര​ണ പ​ദ്ധ​തി പാ​ളു​ന്നു. പ​ട്ട​ണ​ത്തി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ആ​റ്റി​ങ്ങ​ൽ ഗ​വ.​ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രി​സ​ര​ത്ത് നാ​യ്ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​റി​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഭ​യാ​ശ​ങ്ക​യി​ലാ​ണ്. തെ​രു​വു​നാ​യ്ക്ക​ൾ പ​ര​സ്പ​രം ക​ടി കൂ​ടു​ന്ന​തും,വി​ദ്യാ​ർ​ഥി​ക​ളു​ടെ പി​ന്നാ​ലെ പാ​യു​ന്ന​തും ഇ​വി​ട​ത്തെ സ്ഥി​രം കാ​ഴ്ച​യാ​ണ്. തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ അ​ന​ങ്ങാ​പ്പാ​റ ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഇ​തി​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ലം​പ്ര​സി​ഡ​ന്‍റ് പി. ​എ​സ്. കി​ര​ൺ കൊ​ല്ല​മ്പു​ഴ പ​റ​ഞ്ഞു.