ഗേ​റ്റി​ല്‍ കു​ടു​ങ്ങി​യ നാ​യ​യെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെടു​ത്തി
Saturday, July 20, 2019 12:31 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഗേ​റ്റി​ല്‍ ത​ല കു​ടു​ങ്ങി​പ്പോ​യ നാ​യ​യെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പz​ടു​ത്തി. കീ​ഴാ​യി​ക്ക​ണം ഉ​ല്ലാ​സ് ന​ഗ​ര്‍ രേ​വ​തി വി​ല്ല​യി​ല്‍ രാ​ജേ​ന്ദ്ര​ന്‍ നാ​യ​രു​ടെ വീ​ട്ടി​ലെ ഗേ​റ്റി​ലാ​ണ് നാ​യ കു​ട​ങ്ങി​യ​ത്.
ഗേ​റ്റി​ന്‍റെ അ​ഴി​ക​ള്‍​ക്കി​ട​യി​ലൂ​ടെ വ​ള​പ്പി​ല്‍ ക​ട​ന്നു ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ അ​ക​ത്തോ​ട്ടോ പു​റ​ത്തോ​ട്ടോ ക​ട​ക്കാ​നാ​കാ​തെ കു​ടു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ശ​മ​ന​സേ​ന പ​വ​ര്‍ ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് ഗേ​റ്റി​ന്‍റെ ഗ്രി​ല്ലി​ലൊ​രു ഭാ​ഗം മു​റി​ച്ചു മാ​റ്റി നാ​യ​യെ ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു.