ന​ഗ​ര​സ​ഭാ വാ​ഹ​നം ആ​ക്ര​മി​ച്ച് ഡ്രൈ​വ​റെ​യും ജീ​വ​ന​ക്കാ​രെ​യും മ​ര്‍​ദി​ച്ച​താ​യി പ​രാ​തി
Monday, July 22, 2019 12:53 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: ന​ഗ​ര​സ​ഭ വാ​ഹ​നം ത​ട​ഞ്ഞ് ഡ്രൈ​വ​റെ​യും ജീ​വ​ന​ക്കാ​രെ​യും അ​ജ്ഞാ​ത​സം​ഘം മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. ന​ഗ​ര​സ​ഭ​യു​ടെ​യും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​ത്തി​ൽ ശു​ചീ​ക​ര​ണം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
മാ​ലി​ന്യ​ങ്ങ​ൾ മാ​റ്റി​യ ഇ​ട​ങ്ങ​ളി​ൽ ചെ​ടി​ക​ൾ വ​ച്ചു പി​ടി​പ്പി​ച്ച​താ​യും വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു പ​റ​ഞ്ഞു. മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​രു​ത് എ​ന്ന ബാ​ന​റും കെ​ട്ടി. ഈ ​മാ​ലി​ന്യ​ങ്ങ​ൾ ന​ഗ​ര​സ​ഭ വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു പോ​കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം.
അ​മ​ര​വി​ള​യ്ക്ക് സ​മീ​പം ഒ​രു സം​ഘം വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ കു​ത്തി കീ​റു​ക​യും ഡ്രൈ​വ​റെ​യും ജീ​വ​ന​ക്കാ​രെ​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യി വൈ​സ് ചെ​യ​ര്‍​മാ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഡ്രൈ​വ​ർ ജ​യ​ലാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ത​ല​യ്ക്ക് പൊ​ട്ട​ലു​ണ്ട്. കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തി നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ​യും വൈ​സ് ചെ​യ​ർ​മാ​ന്‍ കെ.​കെ. ഷി​ബു​വും പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.