പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് നേ​മം പോ​ലീ​സി​ന്‍റെ കൈത്താങ്ങ്
Monday, August 19, 2019 12:32 AM IST
നേ​മം : പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് നേ​മം പോ​ലീ​സി​ന്‍റെ സ​ഹാ​യം. കു​ടി​വെ​ള്ള​വും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വ​സ്ത്ര​ങ്ങ​ളു​ം ശേ​ഖ​രി​ച്ചു​ന​ൽ​കി​യാ​ണ് പോ​ലീ​സ് മാ​തൃ​ക​യാ​യ​ത്. സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന വി​വി​ധ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നും വ്യാ​പാ​രി​ക​ളി​ൽ നി​ന്നും ല​ഭി​ച്ച ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് സി​റ്റി​പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ൽ കൈ​മാ​റി​യ​ത്.

നേ​മം ജ​ന​മൈ​ത്രി സ​മി​തി ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. നേ​മം ഇ​ൻ​സ്പെ​ക്ട​ർ ബൈ​ജു എ​ൽ.​എ​സ്. നാ​യ​ർ, എ​സ്ഐ സ​നോ​ജ്, പി​ആ​ർ​ഒ മ​തി​മാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ത്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് ന​ൽ​കി​യ​ത്.