നെ​ല്ലി​വി​ള ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ കാ​ർ​ഷി​ക ക്ല​ബ്ബ്
Monday, August 19, 2019 12:34 AM IST
കോ​വ​ളം: ക​ർ​ഷ​ക ദി​ന​മാ​യ ചി​ങ്ങം ഒ​ന്നി​ന് നെ​ല്ലി​വി​ള ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി കാ​ർ​ഷി​ക ക്ല​ബ്ബ് രൂ​പീ​ക​രി​ച്ചു.
ക​ര​നെ​ൽ കൃ​ഷി​രീ​തി​ക​ളി​ലും വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി കൃ​ഷി​യി​ലും കു​ട്ടി​ക​ളി​ൽ താ​ൽ​പ​ര്യം സൃ​ഷ്ടി​ക്കു​ന്ന​തി​നും ക​ർ​ഷ​ക​രോ​ടും കാ​ർ​ഷി​ക വൃ​ത്തി​യോ​ടും ആ​ദ​ര​വു​ണ്ടാ​ക്കു​ക തു​ട​ങ്ങി​യ​വ ല​ക്ഷ്യ​മാ​ക്കി​യാ​ണ് കാ​ർ​ഷി​ക ക്ല​ബ്ബ് രൂ​പീ​ക​രി​ച്ച​ത്.
വ​വ്വാ മൂ​ല​യി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ നീ​ർ​ത്ത​ടാ​കം ഡ​യ​റ​ക്ട​ർ കി​ര​ൺ,ചെ​യ​ർ​മാ​ൻ ആ​ർ. എ​സ്. ശ്രീ​കു​മാ​ർ,പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി. ​അ​ജു എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ക്ല​ബ്ബ് രൂ​പീ​ക​രി​ച്ച​ത്. കാ​ർ​ഷി​ക ക്ല​ബ്ബ് രൂ​പീ​ക​ര​ണ യോ​ഗം കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ വി​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​ധാ​നാ​ധ്യാ​പി​ക കെ.​ഉ​ഷാ​കു​മാ​രി. കൃ​ഷി​ഭ​വ​ൻ ഫീ​ൽ​ഡ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​നാം​ബി​ക, ലി​ജി, ബി​ആ​ർ​സി കോ ​ഓ​ർ​ഡി​നേ​റ്റ​ർ വ​ൽ​സ​ല, റി​സോ​ഴ്സ് പേ​ഴ്സ​ൺ ബീ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ മു​തി​ർ​ന്ന ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു.