സാ​ന്പ​ത്തി​ക തി​രി​മ​റി;​ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ
Tuesday, August 20, 2019 12:34 AM IST
തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 2011 ജൂ​ലൈ മു​ത​ൽ 2015 ഒ​ക്ടോ​ബ​ർ വ​രെ അ​ധ്യാ​പ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യേ​ണ്ട ശ​മ്പ​ളം,പി​എ​ഫ്‌​വാ​യ്പ,വി​ദ്യ​ർ​ഥി​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്യേ​ണ്ട സ്കോ​ള​ർ​ഷി​പ് ,ലം​പ്സം ഗ്രാ​ൻ​ഡ്,സ്റ്റൈ​ഫ​ന്‍റ് എ​ന്നി​വ​യു​ടെ വി​ത​ര​ണ​ത്തി​ൽ തി​രി​മ​റി ന​ട​ത്തി 3027462 രൂ​പ അ​പ​ഹ​രി​ച്ച കേ​സി​ലെ പ്ര​തി​യെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്തു.​കേ​സി​ൽ സ്കൂ​ളി​ലെ ക്ല​ർ​ക്കാ​യി​രു​ന്ന തി​രു​വ​ന​ത​പു​രം ത​ട്ട​ത്തു​മ​ല സ്വ​ദേ​ശി റി​യാ​സ് ക​ലാ​മി​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് യൂ​ണി​റ്റ് ഡി​വൈ​എ​സ് പി ​അ​ബ്ദു​ൽ വ​ഹാ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.
സ്കൂ​ൾ രേ​ഖ​ക​ളാ​യ അ​ക്വി​റ്റ​ൻ​സ് ര​ജി​സ്റ്റ​ർ, ട്ര​ഷ​റി ബി​ൽ ബു​ക്ക് , പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് അ​പേ​ക്ഷ​ക​ൾ ,ഓ​ഫീ​സ് ഉ​ത്ത​ര​വു​ക​ൾ, സ്കോ​ള​ർ​ഷി​പ് ര​ജി​സ്റ്റ​ർ, സ്പെ​ഷ​ൽ ഫീ​സ് ര​ജി​സ്റ്റ​ർ തു​ട​ങ്ങി​യ​വ കൃ​ത്യ​മാ​യി സൂ​ക്ഷി​ക്കാ​തെ ത​ട്ടി​പ്പി​ന് സ​ഹാ​യം ചെ​യ്ത ഹെ​ഡ്മാ​സ്റ്റ​റാ​യി​രു​ന്ന കെ . ​രാ​ജ​ൻ കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ്. ഡി​വൈ എ​സ്പി അ​ബ്ദു​ൽ വ​ഹാ​ബ് , പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ജി ശ​ങ്ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.