സൗ​രോ​ര്‍​ജ പ്ലാ​ന്‍റ് സ്ഥാ​പി​ച്ചു
Friday, September 20, 2019 1:06 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ന്ത​മാ​യി വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ സൗ​രോ​ര്‍​ജ പാ​ന​ലു​ക​ള്‍ സ്ഥാ​പി​ച്ചു. എ​ട്ട് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു നി​ര്‍​മി​ച്ച പ്ലാ​ന്‍റി​ല്‍ നി​ന്നും പ്ര​തി​ദി​നം 30 യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദ​ന​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 10 കി​ലോ​വാ​ട്ടാ​ണ് ആ​കെ സം​ഭ​ര​ണ ശേ​ഷി. പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ല്‍​എ​സ്ജി​ഡി, എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം, വി​ഇ​ഒ, കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് വി​ഭാ​ഗം ഓ​ഫീ​സ് എ​ന്നി​വ​യ്ക്കു പ്ര​വ​ര്‍​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ വൈ​ദ്യു​തി പാ​ന​ലി​ലൂ​ടെ ല​ഭി​ക്കു​മെ​ന്ന് ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. അ​നി​ല പ​റ​ഞ്ഞു. ഊ​ര്‍​ജ സം​ര​ക്ഷ​ണം സൗ​രോ​ര്‍​ജ​ത്തി​ലൂ​ടെ എ​ന്ന മ​ഹ​ത്താ​യ ആ​ശ​യ​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി​യ​തെ​ന്നും അ​ധി​ക​മാ​യി വ​രു​ന്ന വൈ​ദ്യു​തി കെ​എ​സ്ഇ​ബി​യ്ക്ക് ന​ല്‍​കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.