ആ​റ്റി​ങ്ങ​ൽ വെ​ടി​വ​യ്പ്പ്: വാ​ർ​ഷി​ക​ാചരണത്തിന് തു​ട​ക്ക​മാ​യി
Saturday, September 21, 2019 11:55 PM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ വെ​ടി​വ​യ്പ്പി​ന്‍റെ എ​ൺ​പ​ത്തി​യൊ​ന്നാം വാ​ർ​ഷി​കാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. എ​സ്.​എ​സ്. ഹ​രി​ഹ​ര​യ്യ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​ക്ക് സ്നേ​ഹ​വി​രു​ന്നോ​ടെ തു​ട​ക്ക​മാ​യി. ആ​റ്റി​ങ്ങ​ൽ ക​രു​ണാ​ല​യ​ത്തി​ൽ ന​ട​ത്തി​യ സ്നേ​ഹ​വി​രു​ന്ന് അ​ടൂ​ർ​പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​സ്.​അ​ജി​ത് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ​എം.​പ്ര​ദീ​പ്,എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് മധു​സൂ​ദ​ന​ൻ പി​ള്ള,മ​ണ​നാ​ക്ക് ഷി​ഹാ​ബു​ദ്ധീ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.