കോ​ട്ടു​കാ​ൽ നീ​ർ​ത്ത​ട​വും ജ​ല​സ്രോ​ത​സു​ക​ളും സം​ര​ക്ഷി​ക്ക​ണം: മു​ല്ലൂ​ർ സു​രേ​ന്ദ്ര​ൻ അ​നു​സ്മ​ര​ണ സ​മി​തി
Sunday, October 13, 2019 12:20 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തോ​ടെ മു​ല്ലൂ​ർ, കോ​ട്ടു​കാ​ൽ നീ​ർ​ത്ത​ട​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​യ​ലു​ക​ളും കു​ള​ങ്ങ​ളും ചെ​റി​യ തോ​ടു​ക​ളും നി​ക​ത്ത​പ്പെ​ടു​ക​യാ​ണെ​ന്നും നി​ല​വി​ലു​ള്ള വ​യ​ലു​ക​ളും കു​ള​ങ്ങ​ളും നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പം കൊ​ടു​ക്കു​വാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്ന് മു​ല്ലൂ​ർ സു​രേ​ന്ദ്ര​ൻ അ​നു​സ്മ​ര​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന മു​ല്ലൂ​ർ സു​രേ​ന്ദ്ര​ന്‍റെ ഏ​ഴാം ച​ര​മ വാ​ർ​ഷി​കാ​ദി​നാ ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ടാ​ര​ക്കു​ഴി ജ​വ​ഹ​ർ സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല ഹാ​ളി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി സെ​മി​നാ​റി​ൽ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്ത് ക​ർ​മ​സ​മി​തി​ക്ക് രൂ​പം കൊ​ടു​ക്കു​ക​യും ചെ​യ്തു.​

ച​പ്പാ​ത്ത് ശാ​ന്തി​ഗ്രാം, കി​ടാ​ര​ക്കു​ഴി ജ​വ​ഹ​ർ സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല, തെ​ന്നൂ​ർ​കോ​ണം സി.​വി. സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ളി​ൽ ശാ​ന്തി​ഗ്രാം വൈ​സ് ചെ​യ​ർ​മാ​ൻ മു​ക്കോ​ല ര​ത്നാ​ക​ര​ൻ, ഡ​യ​റ​ക്ട​ർ എ​ൽ.​പ​ങ്ക​ജാ​ക്ഷ​ൻ, കോ​വ​ളം വി​നാ​യ​ക​ൻ നാ​യ​ർ, വി.​രാ​ജാ​മ​ണി, സ​തീ​ഷ് കി​ടാ​ര​ക്കു​ഴി, എ​സ്.​കെ. വി​ജ​യ​കു​മാ​ർ, ബാ​ബു പ​യ​റു​മൂ​ട്, ജി. ​എ​സ്. ശാ​ന്ത​മ്മ, സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​രി​സ്ഥി​തി ക​വി​യ​ര​ങ്ങി​ൽ ഡോ. ​ഉ​ഷാ സ​തീ​ഷ്, പ​യ​റ്റു​വി​ള സോ​മ​ൻ, മ​ധു മു​ല്ലൂ​ർ, കോ​ട്ടു​കാ​ൽ ശ്യാ​മ​പ്ര​സാ​ദ്, ല​ക്ഷ്മി ആ​ർ. ഊ​റ്റ​റ, സി.​ആ​ർ.​നി​ധി​യാ, ക​ല്ലി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചു.