മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച ഡോ​ക്ട​ർ​ക്കെ​തി​രേ കേ​സ്
Friday, October 18, 2019 1:13 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ച് കാ​റോ​ടി​ച്ച് ഓ​ണ്‍​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​ന്‍റെ ബൈ​ക്കി​ലി​ടി​ച്ച സം​ഭ​വ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച ഡോ​ക്ട​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഡോ.​ജ​യ​റാ​മി​നെ​തി​രെ​യാ​ണ് മ്യൂ​സി​യം പോ​ലീ​സ് കേ​സെ​ടു​ത്ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​യാ​ളെ വി​ട്ട​യ​ച്ചു.

മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം വാ​ഹ​നം വി​ട്ടു​ന​ൽ​കു​മെ​ന്ന് മ്യൂ​സി​യം സി​ഐ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി 11.30ഓ​ടെ പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ഉൗ​ബ​ർ ഈ​റ്റ്സ് ജീ​വ​ന​ക്കാ​ര​നാ​യ മ​ണ​ക്കാ​ട് സ്വ​ദേ​ശി ആ​ർ​ദ​ർ​ശി​ന് (24) നി​സാ​ര പ​രി​ക്കേ​റ്റി​രു​ന്നു.