ബ​സ് കു​ടു​ങ്ങി; മ​ണി​ക്കൂ​റു​ക​ളോ​ളം ദേ​ശീ​യ​പാ​ത സ്തംഭിച്ചു
Saturday, October 19, 2019 12:36 AM IST
ആ​റ്റി​ങ്ങ​ൽ: റോ​ഡി​ന്‍റ പാ​തി​യി​ൽ ബ​സ് കു​ടു​ങ്ങി, മ​ണി​ക്കൂ​റു​ക​ളോ​ളം ദേ​ശീ​യ​പാ​ത സ്തംഭിച്ചു. ആ​റ്റി​ങ്ങ​ൽ ഐ​ടി​ഐ​ക്കു സ​മീ​പം ഇന്നലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഐ​ടി​ഐ​യി​ൽ വ​ന്ന കൊ​ച്ചി​ൻ ഷി​പ്പി​യാ​ർ​ഡി​ന്‍റെ സു​ര​ക്ഷാ ര​ഥം മൊ​ബൈ​ൽ സേ​ഫ്റ്റി ട്രൈ​നിം​ഗ് യൂ​ണി​റ്റി​ന്‍റെ ബ​സാ​ണ് ഐ​ടി​ഐ​യി​ൽ നി​ന്നി​റ​ങ്ങ​വേ കു​ടി​ങ്ങി​യ​ത്.

റോ​ഡി​ലേ​ക്ക് ക​ട​ക്ക​വേ ബ​സി​ന്‍റെ പി​ൻ​ഭാ​ഗം ഐ​ടി​ഐ​ക്കു മു​ന്നി​ലെ ഇ​ന്‍റ​ർ ലോ​ക്കി​ൽ കു​ടു​ങ്ങി ബ​സി​ന്‍റെ പി​ൻ​ച​ക്രം ത​റ​യി​ൽ ത​ട്ടാ​താ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​സി​ന്‍റെ മു​ൻ​ഭാ​ഗം റോ​ഡി​ലേ​ക്കാ​കു​ക​യും ഗ​താ​ഗ​തം ത​സ​പ്പെ​ടു​ക​യും ചെ​യ്തു. നാ​ട്ടു​കാ​രും പോ​ലീ​സു​കാ​രും ചേ​ർ​ന്ന് ബ​സ് ത​ള്ളി​നീ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ശ്ര​മം വി​ഫ​ല​മാ​യി. ക്രെ​യി​ൻ കൊ​ണ്ടു​വ​ന്ന് ബ​സ് ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മം തു​ട​ർ​ന്നു.