വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​ഭി​ഭാ​ഷ​ക​ന് പ​രി​ക്ക്
Saturday, October 19, 2019 12:36 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച്‌ അ​ഭി​ഭാ​ഷ​ക​ന് പ​രി​ക്ക്. അ​ടൂ​ർ സ്വ​ദേ​ശി അ​ഡ്വ.​അ​നി​ലി​നാ​ണ് പ​രി​ക്കു​പ​റ്റി​യ​ത്. സം​സ്ഥാ​ന പാ​ത​യി​ൽ കീ​ഴാ​യി​ക്കോ​ണ​ത്ത് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.20 നാ​ണ് അ​പ​ക​ടം. അ​ടൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന അ​ഭി​ഭാ​ഷ​ക​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​റും കൂ​ട്ടി​മു​ട്ടി​യാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു വാ​ഹ​ന​ങ്ങ​ളും ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നു. സ്ഥ​ല​ത്ത് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. നാ​ട്ടു​കാ​ർ വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ രാ​ജേ​ന്ദ്ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തി വാ​ഹ​ന​ങ്ങ​ൾ സ്ഥ​ല​ത്തു നി​ന്നും മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. പ​രി​ക്കേ​റ്റ​യാ​ളെ വെ​ഞ്ഞാ​റ​മൂ​ട് ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.