വ​ട്ടി​യൂ​ർ​ക്കാ​വ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: പോ​ളിം​ഗ് ഏ​റ്റ​വും കൂ​ടു​ത​ൽ 51-ാം ബൂ​ത്തി​ൽ
Wednesday, October 23, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ നാ​ളെ. 62.66 ശ​ത​മാ​നം സ​മ്മ​തി​ദാ​യ​ക​രാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്ത​ത്. ആ​കെ 1,23,804 പേ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ.
ത​പാ​ൽ വോ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടു​ത്താ​തെ​യാ​ണി​ത്.​മ​ണ​ല​യം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി ഹാ​ളി​ലെ 51-ാം ന​മ്പ​ർ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലാ​ണ് മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
78.11 ആ​ണ് ഇ​വി​ടു​ത്തെ പോ​ളിം​ഗ് ശ​ത​മാ​നം. പേ​രൂ​ർ​ക്ക​ട പി.​എ​സ്. ന​ട​രാ​ജ​പി​ള്ള മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 30-ാം ന​മ്പ​ർ ബൂ​ത്തി​ൽ 77.21 ശ​ത​മാ​ന​വും കൊ​ടു​ങ്ങാ​നൂ​ർ ബി​വി​എ​ച്ച്എ​സ്എ​സി​ലെ 67-ാം ന​മ്പ​ർ ബൂ​ത്തി​ൽ 75.66 ശ​ത​മാ​ന​വും പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. ക​വ​ടി​യാ​ർ സാ​ൽ​വേ​ഷ​ൻ ആ​ർ​മി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 135-ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ പോ​ളിം​ഗ് 45.2 ശ​ത​മാ​നം വോ​ട്ട​ർ​മാ​ർ മാ​ത്ര​മേ ഇ​വി​ടെ വോ​ട്ട് ചെ​യ്തു​ള്ളൂ. ജ​വ​ഹ​ർ​ന​ഗ​ർ എ​ൽ​പി സ്കൂ​ളി​ലെ 85-ാം ന​മ്പ​ർ ബൂ​ത്തി​ൽ 47.9 ശ​ത​മാ​ന​വും കു​ന്നു​കു​ഴി ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ലെ 165-ാം ബൂ​ത്തി​ൽ 49.68 ശ​ത​മാ​ന​വും സ​മ്മ​തി​ദാ​യ​ർ വോ​ട്ട് ചെ​യ്തു.
ഈ ​മൂ​ന്നു ബൂ​ത്തു​ക​ൾ ഒ​ഴി​കെ മ​ണ്ഡ​ല​ത്തി​ലെ മ​റ്റെ​ല്ലാ ബൂ​ത്തു​ക​ളി​ലും 50 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ 51-ാം ബൂ​ത്ത് അ​ട​ക്കം 26 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ 70 ശ​ത​മാ​ന​ത്തി​ലേ​റെ പോ​ളിം​ഗ് ന​ട​ന്നു.1,97,570 വോ​ട്ട​ർ​മാ​രാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ആ​കെ​യു​ള്ള​ത്. പോ​ൾ ചെ​യ്ത 1,23,804 പേ​രി​ൽ 61,209 പേ​ർ പു​രു​ഷ​ന്മാ​രും 62,594 പേ​ർ സ്ത്രീ​ക​ളു​മാ​ണ്. ഒ​രാ​ൾ ട്രാ​ൻ​സ്ജെ​ൻ​ഡ​റും.
മ​ണ്ഡ​ല​ത്തി​ലെ പു​രു​ഷ വോ​ട്ട​ർ​മാ​രി​ൽ 64.89 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ സ്ത്രീ ​വോ​ട്ട​ർ​മാ​രി​ൽ 60.62 ശ​ത​മാ​നം പേ​രാ​ണ് വോ​ട്ട് ചെ​യ്യാ​ൻ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്.