ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച​യാ​ളെ ഇ​ടി​ച്ചു​വീ​ഴ്ത്തി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
Wednesday, October 23, 2019 12:25 AM IST
നെ​ടു​മ​ങ്ങാ​ട് : ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന​യാ​ളെ പി​ന്നാ​ലെ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് ഇ​ടി​ച്ചു​വീ​ഴ്ത്തി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി.
മ​ര​ണ വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന അ​രു​വി​ക്ക​ര മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും എ​സ്എ​ൻ​ഡി​പി ഇ​രു​മ്പ ശാ​ഖാ സെ​ക്ര​ട്ട​റി​യു​മാ​യ ഇ​രു​മ്പ റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ രാ​ജീ​വി​നെ (53)ആ​ണ് ബൈ​ക്കി​ൽ വ​ന്ന യു​വാ​വ് ഇ​ടി​ച്ചു വീ​ഴ്ത്തി​യ ശേ​ഷം മ​ർ​ദി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പാ​ണ്ടി​യോ​ട് തോ​ട്ട​വാ​ര​ത്തു​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ രാ​ജീ​വി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പാ​ണ്ടി​യോ​ട് സ്വ​ദേ​ശി സു​മേ​ഷ് (30) നെ ​പ്ര​തി​യാ​ക്കി അ​രു​വി​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.​
നാ​ട്ടു​കാ​ർ ഒാ​ടി കൂ​ടി​യ​പ്പോ​ഴേ​ക്കും ഇ​യാ​ൾ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു. അ​രു​വി​ക്ക​ര പോ​ലീ​സെ​ത്തി രാ​ജീ​വി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സെ​ടു​ത്ത് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു.​മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി രാ​ജീ​വി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ അ​രു​വി​ക്ക​ര മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വെ​ള്ളൂ​ർ​ക്കോ​ണം അ​നി​ൽ​കു​മാ​ർ പ്ര​തി​ഷേ​ധി​ക്കു​ക​യും അ​ക്ര​മി​യെ എ​ത്ര​യും വേ​ഗം അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. സു​മേ​ഷി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് എ​സ്എ​ൻ​ഡി​പി ഇ​രു​മ്പ ശാ​ഖാ ഹാ​ൾ വി​ട്ടു​കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് രാ​ജീ​വ് പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു.