അ​ത്‌​ല​റ്റി​ക് മ​ത്സ​രം ഇ​ന്ന്
Sunday, November 17, 2019 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ല്‍ ന​ഗ​ര​സ​ഭാ​ത​ല കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യ അ​ത്‌​ല​റ്റി​ക് മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് ന​ട​ത്തും.​രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ ഗ​വ. പോ​ളി​ടെ​ക്നി​ക്ക് ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍. ആ​റ്റി​ങ്ങ​ല്‍ ഗ​വ. കോ​ളേ​ജ് ഗ്രൗ​ണ്ട്, പ്ലേ​യേ​ഴ്സ് പ്ലേ ​ഹൗ​സ് ഇ​ന്‍​ഡോ​ര്‍ കോ​ര്‍​ട്ട്, കൊ​ല്ല​മ്പു​ഴ ഫ്ര​ണ്ട്സ് അ​സോ​സി​യേ​ഷ​ന്‍ കോ​ര്‍​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മ​ത്സ​രം ന​ട​ക്കും. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ 15 നും 40 ​വ​യ​സി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം.