പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Sunday, November 17, 2019 12:20 AM IST
പാ​റ​ശാ​ല: പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. സ്കാ​നിം​ഗ് സെ​ന്‍റ​ര്‍, ഹൈമാ​സ്റ്റ് ലൈ​റ്റ്, പൊ​തു ശൗ​ചാ​ല​യം, അ​മി​നി​റ്റി സെ​ന്‍റ​ര്‍ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ത്തി​യ​ത്.

അ​ള്‍​ട്രാ​സൗ​ണ്ട് സ്കാ​നിം​ഗ്, എ​ക്കോ, ഹൃ​ദ്രോ​ഗ നി​ര്‍​ണ​യ​ത്തി​നു​ള്ള ടി​എം​ടി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ള്‍ പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ക്കും. ആ​രോ​ഗ്യ വ​കു​പ്പ്, ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി, പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ ഹി​ന്ദു​സ്ഥാ​ന്‍ ലൈ​ഫ് കെ​യ​റു​മാ​യി ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

ഇ​തി​ലൂ​ടെ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ രോ​ഗ നി​ര്‍​ണ​യ പ​രി​ശോ​ധ​ന​ക​ള്‍ സാ​ധ്യ​മാ​ക്കാ​നാ​കും. 20 മു​ത​ല്‍ സേ​വ​നം ല​ഭ്യ​മാ​യി തു​ട​ങ്ങു​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ബി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ടു​പ​യോ​ഗി​ച്ച് വ​നി​ത​ക​ള്‍​ക്കാ​യാ​ണ് ടോ​യ്‌​ല​റ്റ് സ​മു​ച്ച​യം നി​ര്‍​മി​ച്ച​ത്. എം ​എ​ല്‍​എ​യു​ടെ ഫ​ണ്ടി​ല്‍ നി​ന്നും പ​ത്തു ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് അ​മ്മ​മാ​ര്‍​ക്കും സ്ത്രീ​ക​ള്‍​ക്കു​മു​ള്ള വി​ശ്ര​മ മ​ന്ദി​രം ലേ​ഡീ​സ് അ​മി​നി​റ്റി സെ​ന്‍റ​ര്‍ നി​ര്‍​മി​ച്ച​ത്. ബി​നോ​യ് വി​ശ്വം എം​പി​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സ്ഥാ​പി​ച്ച ര​ണ്ട് ഹൈ ​മാ​സ്റ്റ് ലൈ​റ്റു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ന​ട​ത്തി.പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ര്‍.​സ​ലൂ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​രേ​ഷ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​കു​മാ​രി,സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, എ​ച്ച് എ​ല്‍ എ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് പി​ള്ള,എ​ച്ച് എ​ല്‍ എ​ല്‍ കാ​ര്‍​ഡി​യോ​ളോ​ജി​സ്റ്റ് എ.​സി. റാ​വു, എ​ന്‍​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ പി.​വി.​അ​രു​ണ്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.