ക​ല​യു​ടെ ക​ന​ക​ച്ചി​ല​ങ്ക കെ​ട്ടി അനന്തപുരി! റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു
Wednesday, November 20, 2019 12:17 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ർ​ണ​ങ്ങ​ൾ പെ​യ്തി​റ​ങ്ങി​യ വേ​ദി​യി​ൽ, ക​ല​യു​ടെ ക​ന​ക​ച്ചി​ല​ങ്ക കി​ലു​ക്കി അ​ന​ന്ത​പു​രി​യെ ആ​വേ​ശ​ത്തേ​രി​ലേ​റ്റി തി​രു​വ​ന​ന്ത​പു​രം റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു. ഇ​നി മൂ​ന്നു നാ​ളു​ക​ൾ ത​ല​സ്ഥാ​നം കൗ​മാ​ര​ക​ല​യു​ടെ ഉ​ത്സ​വാ​ഘോ​ഷ​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​കും.

ക​ര​മ​ന​യാ​റി​ൻ തീ​ര​ത്ത് കു​ഞ്ഞോ​ള​ങ്ങ​ൾ താ​ള​മി​ട്ട സാ​യാ​ഹ്ന​ത്തി​ൽ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ ദൃ​ശ്യ​വി​സ്മ​യ​ത്തോ​ടെ​യാ​ണ് കൗ​മാ​ര ക​ലാ​മേ​ള​യ്ക്ക് തി​രി​തെ​ളി​ഞ്ഞ​ത്. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യ്ക്ക് പ​ക​ര​മാ​യാ​ണ് പ്ര​ധാ​ന​വേ​ദി​യാ​യ ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ ബോ​യ്സ് സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ദൃ​ശ്യ​വി​സ്മ​യം അ​ര​ങ്ങേ​റി​യ​ത്.

50 പേ​ർ അ​ണി​നി​ര​ന്ന മെ​ഗാ​തി​രു​വാ​തി​ര, കേ​ലാ​ത്സ​വ​ത്ത​ത്തി​ന്‍റെ സ​ന്ദേ​ശം പ​റ​ഞ്ഞ നൃ​ത്താ​വി​ഷ്കാ​രം എ​ന്നി​വ ദൃ​ശ്യ​വി​സ്മ​യ​ത്തി​ന് മി​ഴി​വേ​കി. തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നാ​ണ് മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​നു ശേ​ഷം വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ ഒ​ന്നാം വേ​ദി​യി​ൽ എ​ച്ച്എ​സ് വി​ഭാ​ഗം തി​രു​വാ​തി​ര മ​ത്സ​ര​ത്തോ​ടെ​യാ​ണ് അ​ര​ങ്ങു​ണ​ർ​ന്ന​ത്. ര​ണ്ടാം വേ​ദി ക​സ്തൂ​ർ​ബ​യി​ൽ ഭ​ര​ത​നാ​ട്യ​ത്തി​നും മൂ​ന്നാം വേ​ദി രാ​ജ്ഘ​ട്ടി​ൽ കേ​ര​ള​ന​ട​ന​ത്തി​നും തി​ര​ശീ​ല ഉ​യ​ർ​ന്ന​തോ​ടെ ക​ല​യു​ടെ ഉ​ത്സ​വ​മേ​ളം ഉ​ച്ച​സ്ഥാ​യി​യി​ലാ​യി.

രാ​വി​ലെ ഒ​ൻ​പ​തി​ന് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി. ​മ​നോ​ജ് കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് 10 വേ​ദി​ക​ളി​ലാ​യി ര​ച​നാ​മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി കു​ട്ടി​ക്ക​വി​ക​ളും ക​ഥാ​കാ​രും ചി​ത്ര​കാ​ര​ന്മാ​രും ഒ​ത്തു​ചേ​ർ​ന്നു. ല​ളി​ത​ഗാ​നം, ഉ​പ​ക​ര​ണ സം​ഗീ​തം മാ​പ്പി​ള​പ്പാ​ട്ട് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ കൂ​ടി മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ച​തോ​ടെ വേ​ദി​ക​ൾ ആ​വേ​ശ​ത്തി​മി​ർ​പ്പി​ലാ​യി. ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം വേ​ദി ഒ​ന്നി​ൽ അ​രം​ഭി​ച്ച യു​പി വി​ഭാ​ഗം ഭ​ര​ത​നാ​ട്യ​വും വേ​ദി ര​ണ്ടി​ൽ ആ​രം​ഭി​ച്ച ഹൈ​സ്കൂ​ൾ വി​ഭാ​ഗം കേ​ര​ള ന​ട​ന​വും രാ​ത്രി വൈ​കി​യും തു​ട​രു​ക​യാ​ണ്.

ക​ലോ​ത്സ​വ​ത്തി​ലെ ഗ്ലാ​മ​ർ ഇ​ന​ങ്ങ​ളാ​യ മോ​ഹി​നി​യാ​ട്ടം, ഹൈ​സ്കൂ​ൾ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഭ​ര​ത​നാ​ട്യം നാ​ടോ​ടി​നൃ​ത്തം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് അ​ര​ങ്ങേ​റും.

ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, അ​ട്ട​ക്കു​ള​ങ്ങ​ര ഗ​വ​ണ്‍​മെ​ന്‍റ് സെ​ൻ​ട്ര​ൽ ഹൈ​സ്കൂ​ൾ, ചാ​ല ഗ​വ​ണ്‍​മെ​ന്‍റ് ത​മി​ഴ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പ​ഴ​യ ഡി​ഡി​ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ 12 വേ​ദി​ക​ളി​ലാ​യി നാ​ലു ദി​വ​സ​മാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 5000 ത്തോ​ളം കൗ​മാ​ര​പ്ര​തി​ഭ​ക​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്. ഗാ​ന്ധി​ജി​യു​ടെ 150-ാം ജ​ന്മ​വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി വേ​ദി​ക​ൾ​ക്ക് ഗാ​ന്ധി​ജി​യു​ടെ സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന പേ​രു​ക​ളാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. മ​ഹാ​ത്മ, ക​സ്തൂ​ർ​ബ, രാ​ജ്ഘ​ട്ട്, ദ​ണ്ഡി, ച​ന്പാ​ര​ൻ, ന​വ​ഖാ​ലി, വാ​ർ​ദ, സ്വ​രാ​ജ്, പോ​ർ​ബ​ന്ത​ർ, ബി​ർ​ള ഹൗ​സ്, ന​വ​ജീ​വ​ൻ എ​ന്നി​ങ്ങ​നെ​യാ​ണ് വേ​ദി​ക​ൾ​ക്ക് പേ​ര് ന​ൽ​കി​യി​ട്ടു​ള്ള​ത്. ജ​ന​റ​ൽ, സം​സ്കൃ​തം, അ​റ​ബി​ക് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 289 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.