മി​നി​ലോ​റി​യും കാ​റും കൂട്ടി​യി​ടി​ച്ചു
Wednesday, December 11, 2019 12:56 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​ര​ത്ത് മി​നി​ലോ​റി​യും കാ​റും കൂട്ടി​യി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ല. സം​സ്ഥാ​ന പാ​ത​യി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് സം​സ്ഥാ​ന പാ​ത​യി​ൽ വാ​മ​ന​പു​രം ജം​ഗ്ഷ​ന് സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തു നി​ന്നു കാ​രേ​റ്റ് ഭാ​ഗ​ത്തേ​യ്ക്ക് വ​രി​ക​യാ​യി​ന്ന മി​നി​ലോ​റി​യും എ​തി​ർ ദി​ശ​യി​ൽ നി​ന്നു വ​രു​ക​യാ​യി​രു​ന്ന കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.​വാ​ഹ​ന​ങ്ങ​ൾ റോ​ഡി​നു മ​ധ്യ​ഭാ​ഗ​ത്താ​യി കു​രു​ങ്ങി കി​ട​ന്ന​തി​നാ​ൽ അ​ര മ​ണി​ക്കൂ​റോ​ളം ഇ​വി​ടെ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി വാ​ഹ​ന​ങ്ങ​ൾ മാ​റ്റി​യ​ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.