സ​മ്പൂ​ര്‍​ണ ക്ലാ​സ് ലൈ​ബ്ര​റി, പു​സ്ത​ക​ത്തൊ​ട്ടി​ല്‍ പ​ദ്ധ​തി​ക​ള്‍​ക്ക് തു​ട​ക്കം
Friday, December 13, 2019 12:50 AM IST
ആ​നാ​ട്: ചു​ള്ളി​മാ​നൂ​ര്‍ ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ സ​മ്പൂ​ര്‍​ണ ക്ലാ​സ് ലൈ​ബ്ര​റി, പു​സ്ത​ക​ത്തൊ​ട്ടി​ല്‍ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് നി​ര്‍​വ​ഹി​ച്ചു. സ​മ്പൂ​ര്‍​ണ ക്ലാ​സ് ലൈ​ബ്ര​റി വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ്രീ​പ്രൈ​മ​റി മു​ത​ല്‍ നാ​ലാം ക്ലാ​സ് വ​രെ​യു​ള്ള എ​ല്ലാ ക്ലാ​സു​ക​ളി​ലും ലൈ​ബ്ര​റി സ്ഥാ​പി​ച്ചു. ഉ​ച്ച​ഭ​ക്ഷ​ണ ഇ​ട​വേ​ള​യി​ല്‍ അ​ര​മ​ണി​ക്കൂ​ര്‍ കു​ട്ടി​ക​ള്‍ പു​സ്ത​കം വാ​യി​ക്കാ​ന്‍ വി​നി​യോ​ഗി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ഇ​തി​ലൂ​ടെ കു​ട്ടി​ക​ളി​ലെ വാ​യ​നാ​ശീ​ല​വും അ​റി​വും മെ​ച്ച​പ്പെ​ടും. പു​സ്ത​ക​ങ്ങ​ള്‍ സം​ഭാ​വ​ന ചെ​യ്യാ​ന്‍ താ​ല്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് പു​സ്ത​ക​ത്തൊ​ട്ടി​ലി​ല്‍ അ​വ നി​ക്ഷേ​പി​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്. പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പു​സ്ത​ക​ങ്ങ​ളും പൊ​തു വാ​യ​ന​യ്ക്കു​ള്ള പു​സ്ത​ക​ങ്ങ​ളും ഉ​ള്‍​ക്കൊ​ള്ളു​ന്ന​താ​ണ് ക്ലാ​സ് ലൈ​ബ്ര​റി. പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ള്‍, സ്‌​കൂ​ള്‍ പി​ടി​എ ഭാ​ര​വാ​ഹി​ക​ള്‍,സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ ഷീ​ബാ​ബീ​വി, അ​ക്ബ​ര്‍​ഷാ​ന്‍, ,സ്‌​കൂ​ള്‍ മാ​നേ​ജ്മ​ന്‍റ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​സ​ലാ​ഹു​ദ്ദീ​ന്‍, ഹെ​ഡ്മി​സ്ട്ര​സ് മ​ഞ്ജു​ഷ, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.