മു​ട​ങ്ങി​ക്കി​ട​ന്ന മു​ഴു​വ​ന്‍ പൊ​തു​മ​രാ​മ​ത്ത് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പൂ​ര്‍​ത്തീ​ക​രി​ക്കും: മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍
Saturday, December 14, 2019 12:29 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട - പാ​റ​ശാ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന കീ​ഴാ​റൂ​ര്‍​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍ നി​ര്‍​വ​ഹി​ച്ചു. അ​മ്പ​ല​ത്തി​ന്‍ കാ​ല​യി​ലേ​യും അ​നു​ബ​ന്ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​നാ​ണ് ഇ​തോ​ടെ വി​രാ​മ​മാ​കു​ന്ന​ത്.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കീ​ഴി​ല്‍ മു​ട​ങ്ങി​ക്കി​ട​ന്ന മു​ഴു​വ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.19.32 മീ​റ്റ​ര്‍ വീ​തം നീ​ള​മു​ള്ള മൂ​ന്ന് സ്പാ​നു​ക​ളോ​ടെ മൊ​ത്തം 57.90 മീ​റ്റ​ര്‍ നീ​ള​വും 7.50 മീ​റ്റ​ര്‍ വീ​തി​യു​ള്ള സ​ഞ്ചാ​ര​പാ​ത പാ​ല​ത്തി​നു​ണ്ട്. ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി 1.50 മീ​റ്റ​ര്‍ വീ​തി​യു​ള്ള ന​ട​പ്പാ​ത​ക​ള്‍ ഉ​ള്‍​പ്പെ​ടെ 11.05 മീ​റ്റ​ര്‍ വീ​തി​യി​ല്‍ 12 കോ​ടി 50 ല​ക്ഷം ചെ​ല​വി​ലാ​ണ് പാ​ലം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.
പാ​ല​ത്തി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് 2.46 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ അ​പ്രോ​ച്ച് റോ​ഡോ​ട് കൂ​ടി​യാ​ണ് പാ​ലം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.പാ​ല​ത്തി​ന് സ​മീ​പം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​ലം സ​ഞ്ചാ​ര​യോ​ഗ്യ​മാ​കു​ന്ന​തോ​ടു​കൂ​ടി ഇ​രു​ക​ര​ക​ളി​ലു​മാ​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്രാ സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് കാ​ട്ടാ​ക്ക​ട പാ​റ​ശാ​ല ഡി​പ്പോ​ക​ളി​ല്‍ നി​ന്ന് ര​ണ്ട് ബ​സു​ക​ളും അ​നു​വ​ദി​ച്ച​താ​യും ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ.​ബി. സ​തീ​ഷ് എ​എ​ല്‍​എ,പി​ഡ​ബ്ല്യു​ഡി എ​ന്‍​ജി​നി​യ​ര്‍ എ​സ്. മ​നോ​മോ​ഹ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഗീ​ത രാ​ജ​ശേ​ഖ​ര​ന്‍, ആ​ര്യ​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ല്‍, വി​വി​ധ പി​ഡ​ബ്ല്യു​ഡി​പാ​ല​ങ്ങ​ള്‍ വി​ഭാ​ഗം സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നി​യ​ര്‍ എ​ന്‍.​ബി​ന്ദു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഗീ​ത രാ​ജ​ശേ​ഖ​ര​ന്‍ ആ​ര്യ​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ല്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ള്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.