ലൈ​ഫ് പ​ദ്ധ​തി: വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​നം ന​ട​ത്തി
Wednesday, January 15, 2020 12:01 AM IST
തി​രു​വ​ന​ന്ത​പു​രം: ‌ലൈ​ഫ് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​നം വ​ര്‍​ക്ക​ല ഗ​വ. എ​ല്‍​പി ജി​എ​സ് സ്കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ വി. ​ജോ​യ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. വ​ര്‍​ക്ക​ല ന​ഗ​ര​സ​ഭ​യി​ലെ ലൈ​ഫ് മി​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ സം​ഗ​മ​വും അ​ദാ​ല​ത്തും ന​ട​ത്തി.
വ​ര്‍​ക്ക​ല ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബി​ന്ദു ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​നി​ജോ, സെ​ക്ര​ട്ട​റി എ​ല്‍ .എ​സ്. സ​ജി, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, ലൈ​ഫ് മി​ഷ​ന്‍ ജി​ല്ലാ കോ-​ഒാ​ർ​ഡി​നേ​റ്റ​ര്‍ സ​ജീ​ന്ദ്ര​ബാ​ബു, വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, ഗു​ണ​ഭോ​ക്താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.