എ​ല്ലാ​വ​ർ​ക്കും അ​ട​ച്ചു​റ​പ്പു​ള്ള ഭ​വ​ന​മെ​ന്ന​ത് സ​ർ​ക്കാ​ർ ല​ക്ഷ്യം: മ​ന്ത്രി എം.​എം.​മ​ണി
Thursday, January 16, 2020 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ​വ​ർ​ക്കും അ​ട​ച്ചു​റ​പ്പു​ള്ള സു​ര​ക്ഷി​ത​ഭ​വ​നം ന​ൽ​കു​ക​യെ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു വേ​ണ്ട മാ​തൃ​കാ പ്ര​വ​ർ​ത്ത​ന​മാ​ണ് ലൈ​ഫ് മി​ഷ​നി​ലൂ​ടെ ന​ട​പ്പാ​ക്കി​വ​രു​ന്ന​തെ​ന്നും മ​ന്ത്രി എം.​എം.​മ​ണി.
പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ലൈ​ഫ് മി​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ​സം​ഗ​മ​വും അ​ദാ​ല​ത്തും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​റ​ശാ​ല ജ​യ​മ​ഹേ​ഷ് ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സി.​കെ.​ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം മ​ന്ത്രി നി​ർ​വ​ഹി​ച്ചു.
മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ച ഉ​ദ്യാ​ഗ​സ്ഥ​രെ കെ.​ആ​ൻ​സ​ല​ൻ എം​എ​ൽ​എ ആ​ദ​രി​ച്ചു.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന പാ​റ​ശാ​ല, ചെ​ങ്ക​ൽ, തി​രു​പു​റം, കു​ള​ത്തൂ​ർ, പൂ​വാ​ർ, കാ​രോ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ, പി​എം​എ​വൈ​ഗു​ണ​ഭോ​ക്താ​ക്ക​ൾ എ​ന്നി​വ​ർ ബ്ലോ​ക്ക് ത​ല സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് അ​ഡീ ഷ​ണ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ വി.​എ​സ്.​സ​ന്തോ​ഷ് കു​മാ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.​പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം 1178 വീ​ടു​ക​ളും പി​എം​എ​വൈ പ​ദ്ധ​തി പ്ര​കാ​രം 265 വീ​ടു​ക​ളും പൂ​ർ​ത്തി​യാ​യി.
ര​ണ്ടു പ​ദ്ധ​തി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ 1443 വീ​ടു​ക​ളാ​ണ് പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പൂ​ർ​ത്തി​യാ​യ​ത്. ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഇ​രു​പ​തോ​ളം സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​വി​ധ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി അ​ദാ​ല​ത്തും സം​ഘ​ടി​പ്പി​ച്ചു. ആ​യി​ര​ത്തോ​ളം ഗു​ണ​ഭോ​ക്താ​ക്ക​ൾ കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​സ​ലൂ​ജ, വൈ​സ്പ്ര​സി​ഡ​ന്‍റ് എ​സ്. ആ​ര്യ​ദേ​വ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജി​ല്ലാ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.