ആ​ളി​ല്ലാ​ത്ത വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് മോ​ഷ​ണ ശ്ര​മം
Friday, January 17, 2020 12:34 AM IST
വെ​മ്പാ​യം: ആ​ളി​ല്ലാ​ത്ത വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് മോ​ഷ​ണ ശ്ര​മം .കൊ​ഞ്ചി​റ വി​ഷ്ണു പ്രി​യ​യി​ൽ വി​ശ്വം​ഭ​ര​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്. വി​ശ്വ​ഭ​ര​നും ഭാ​ര്യ​യും എ​റ​ണാ​കു​ള​ത്തു​ള്ള മ​ക​ളു​ടെ അ​ടു​ത്തു പോ​യ സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്.
വീ​ട്ടു​കാ​ർ പോ​കു​മ്പോ​ൾ വീ​ട് നോ​ക്കു​ന്ന​തി​നാ​യി ഏ​ൽ​പ്പി​ച്ചി​രു​ന്ന വി​ജ​യ​ൻ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ വീ​ട്ടി​ലെ ലൈ​റ്റ് അ​ണ​യ്ക്കു​ന്ന​തി​നാ​യി എ​ത്തി​യ​പ്പോ​ൾ വാ​തി​ൽ ത​ക​ർ​ന്ന നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു. ഉ​ട​ൻ വ​ട്ട​പ്പാ​റ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.
രാ​ത്രി​ലാ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​തെ​ന്നും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വി​ല​പി​ടി​പ്പു​ള്ള ഒ​ന്നും ന​ഷ്ട​പ്പെ​ട്ട​താ​യി കാ​ണു​ന്നി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​കാ​യാ​ണെ​ന്നും വ​ട്ട​പ്പാ​റ പോ​ലീ​സ് പ​റ​ഞ്ഞു. സ്ഥ​ല​ത്ത് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തി.