അ​റ​വ് ശാ​ല​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​ത് ക​ര​മ​ന ആ​റി​ന്‍റെ തീ​ര​ത്ത്
Sunday, January 19, 2020 12:02 AM IST
വി​തു​ര: കാ​ര്യോ​ട് - കൊ​ക്കോ​ട്ടേ​ല റോ​ഡി​ൽ അ​ണി​യി​ല​ക​ട​വ് പാ​ല​ത്തി​നു സ​മീ​പം അ​റ​വ് ശാ​ല​യി​ലെ മാ​ലി​ന്യ​ങ്ങ​ളും, ഹോ​ട്ട​ൽ അ​വ​ശി​ഷ്ട​ങ്ങ​ളും വ​ലി​ച്ചെ​റി​യു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി. വി​ജ​ന​മാ​യ ഈ ​പ്ര​ദേ​ശ​ത്ത് പു​തി​യ പാ​ല​ത്തി​നോ​ട് ചേ​ർ​ന്ന് കാ​ടു​ള്ള​തി​നാ​ൽ ഇ​വി​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം മാം​സാ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കൊ​ണ്ടി​ടു​ന്ന​ത്.

അ​ഴു​കി​യ ഇ​റ​ച്ചി​ക​ഷ​ണ​ങ്ങ​ളും എ​ല്ലി​ൻ​ക​ഷ്ണ​ങ്ങ​ളും തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ച് വ​ലി​ച്ച് പ്ര​ധാ​ന റോ​ഡി​ൽ കൊ​ണ്ടി​ടു​ന്ന​ത് കാ​ര​ണം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ലാ​കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ തെ​രു​വ് നാ​യ്ക്ക​ൾ കൂ​ട്ടം കൂ​ടി ക​ടി​പി​ടി​കൂ​ടു​ന്ന​ത് കാ​ര​ണം സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ഇ​ത് വ​ഴി ന​ട​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. ഇ​റ​ച്ചി മാ​ലി​ന്യ​ങ്ങ​ൾ കാ​ക്ക​ക​ൾ കൊ​ത്തി​വ​ലി​ച്ച് സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ലും, ക​ര​മ​ന​യാ​റ്റി​ലും കൊ​ണ്ടി​ടാ​റു​ണ്ട്.

അ​ണി​യി​ല​ക്ക​ട​വി​ലെ പ​ഴ​യ ക​മ്പി പാ​ല​ത്തി​ന​ടി​യി​ലൂ​ടെ ചാ​ക്കി​ൽ കെ​ട്ടി​യ ഇ​റ​ച്ചി വേ​സ്റ്റ് ഇ​ടു​ന്ന​ത് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ് അ​ഴു​കി, പു​ഴു​ത്ത് ഒ​ഴു​കി ക​ര​മ​ന​യാ​റ്റി​ലേ​ക്കെ​ത്തു​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും സൃ​ഷ്ടി​ക്കു​ന്നു.​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ട് അ​ണി​യി​ല​ക​ട​വ് പാ​ല​ത്തി​നു സ​മീ​പം നി​രീ​ക്ഷ​ണ ക്യാ​മ​റ സ്ഥാ​പി​ക്കു​ക​യും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.​വി​ജ​ന​മാ​യ ഇ​വി​ടെ രാ​ത്രി കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹ​വി​രു​ദ്ധ​രു​ടെ ശ​ല്യ​വും കൂ​ടു​ത​ലാ​ണ്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും പ​രി​സ​ര​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.