വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ലൂ​ർ​ദ് മൗ​ണ്ടി​ന്‍റെ സം​ഭാ​വന വി​ല​മ​തി​ക്കാ​നാ​കാ​ത്ത​ത്: അ​ടൂ​ർ പ്ര​കാ​ശ്
Wednesday, January 29, 2020 12:14 AM IST
വെ​മ്പാ​യം: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് ലൂ​ർ​ദ് മൗ​ണ്ട് പ​ബ്ലി​ക് സ്കൂ​ൾ ന​ൽ​കി​യി​ട്ടു​ള്ള സം​ഭാ​വ​ന വി​ല​മ​തി​ക്കാ​നാ​കാ​ത്ത​താ​ണെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി.
വ​ട്ട​പ്പാ​റ ലൂ​ർ​ദ്മൗ​ണ്ട് സ്കൂ​ളി​ന്‍റെ നാ​ല്പ​ത്തി ഏ​ഴാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം "സ​മ​ന്വ​യ 2020' ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫ്രാ​ൻ​സി​സ്ക​ൻ ബ്ര​ദേ​ഴ്സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ബ്ര​ദ​ർ ബെ​ന്നി ആ​പ്പാ​ഞ്ചി​റ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ ഡോ. ​അ​ച്യു​ത്ശ​ങ്ക​ർ നാ​യ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി. പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ "അ​ൽ​മോ​സി​ന്‍റെ ' വെ​ബ്സെ​റ്റി​ന്‍റെ ഉ​ദ്ഘാ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു.
സ്കൂ​ൾ മാ​നേ​ജ​ർ ബ്ര​ദ​ർ ജെ​യി​ൽ​സ് തെ​ക്കേ​മു​റി, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മ​റി​യാ​മ്മ ജോ​ർ​ജ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ ജി​നീ​ഷ് കെ. ​മാ​ത്യു, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ബ്ര​ദ​ർ സി.​പി. ജോ​സ​ഫ്, പി​ടി​എ​അം​ഗ​ങ്ങ​ളാ​യ കാ​ഞ്ഞി​രം​പാ​റ സു​രേ​ഷ്, ഡോ.​ഇ​ന്ദു​ശേ​ഖ​ർ, മി​നി​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.