ഒ​റ്റ​പ്പെ​ട്ടു​പോ​യ വീ​ട്ട​മ്മ​യ്ക്ക് കൈ​ത്താ​ങ്ങാ​യി നേ​മം ജ​ന​മൈ​ത്രി പോ​ലീ​സ്
Sunday, March 29, 2020 11:20 PM IST
നേ​മം : ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യ്ക്ക് നേ​മം ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ സ​ഹാ​യം. പാ​പ്പ​നം​കോ​ട് എ​സ്റ്റേ​റ്റ് ഹൈ​സ്കൂ​ൾ റോ​ഡി​ലെ ലാ​ൽ​ലൈ​നി​ലു​ള്ള വീ​ട്ടി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ ല​ളി​താ ദാ​മോ​ദ​രനാണ്(70) പോ​ലീ​സ് ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നു​ള്ള സാ​ധ​ന​ങ്ങ​ളെ​ത്തി​ച്ച​ത്.
കു​റെ നാ​ളു​ക​ളാ​യി അ​ട​ച്ചി​ട്ടി​രു​ന്ന ഇ​വി​ട​ത്തെ വീ​ട് വൃ​ത്തി​യാ​ക്കി ഉ​ട​ൻ നാ​ട്ടി​ലേ​യ്ക്ക് പോ​കാ​മെ​ന്ന ഉ​ദേ​ശ്യ​ത്തി​ലാ​ണ് കോ​ല ഞ്ച​രി​യി​ൽ നി​ന്നും ല​ളി​താ ദാ​മോ​ദ​ര​ൻ പാ​പ്പ​നം​കോ​ടെ​ത്തി​യ​ത്. ഇ​വി​ടെ​യെ​ത്തി അ​ടു​ത്ത ദി​വ​സ​മാ​യ​പ്പോ​യേ​ക്കും ലോ​ക്ക് ഡൗ​ണും പി​ന്നാ​ലെ നി​രോ​ധ​നാ​ജ്ഞ​യും പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ ഒ​ഴി​ഞ്ഞ വീ​ട്ടി​ൽ ഒ​ന്നും ചെ​യ്യ​നാ​കാ​തെ ഇവർ ഒ​റ്റ​പ്പെ​ട്ടു​പോ​യ​ത്. ര​ണ്ട് മൂ​ന്ന് ദി​വ​സം അ​ടു​ത്തു​ള്ള ഒ​രു വീ​ട്ടി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ല​ളി​താ ദാ​മോ​ദ​ര​ൻ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു.
സി​ആ​ർ​ഒ മ​തി​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. അ​ഭി​ലാ​ഷ്, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​ർ​ക്ക് വീ​ട്ടി​ൽ ഭ​ക്ഷ​ണം വ​ച്ച് ക​ഴി​ക്കു​ന്ന​തി​നു​ള്ള ഗ്യാ​സ് സി​ലി​ണ്ട​റും അ​ടു​പ്പും മ​റ്റ് പാ​ത്ര​ങ്ങ​ളും ഭ​ക്ഷ​ണ​വും എ​ത്തി​ച്ചു​കൊ​ടു​ത്തു. പാ​പ്പ​നം​കോ​ട്ടെ കേ​ന്ദ്ര ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ സി​എ​സ്ഐ​ആ​ർ​നി​സ്റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ല​ളി​ത​യു​ടെ ഭ​ർ​ത്താ​വ് ദാ​മോ​ദ​ര​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ശേ​ഷ​മാ​ണ് ഇ​വ​ർ കോ​ലഞ്ച​രി​യി​ലേ​യ്ക്ക് പോ​യ​ത്. അ​വി​ടെ​യു​ള്ള മ​ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ച്ചെ​ങ്കി​ലും അ​ങ്ങോ​ട്ടേ​യ്ക്കും ഇ​ങ്ങോ​ട്ടേ​യ്ക്കും യാ​ത്ര ചെ​യ്യാ​നാ​വ​ത്ത​തി​നാ​ൽ കു​റ​ച്ചു ദി​വ​സം കൂ​ടി ല​ളി​ത​യ്ക്ക് ഇ​വി​ടെ ത​ന്നെ ക​ഴി​യേ​ണ്ടി​വ​രും.